വയനാട് ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം. യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽനിന്നും ഭക്ഷ്യകിറ്റുകൾ പൊലീസ് പിടികൂടി

ആയിരംരൂപവരുന്ന കിറ്റുകൾ ചുങ്കത്തെ സൂപ്പർമാർക്കറ്റിൽനിന്നും ഓട്ടോയിൽ സ്ഥാനാർഥിയുടെ വീട്ടിലെത്തിക്കുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

New Update
Untitled design(62)

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം. യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽനിന്ന് 30 ഭക്ഷ്യകിറ്റുകൾ പൊലീസ് പിടികൂടി.

Advertisment

അഞ്ചാം വാർഡ്‌ എമിലിയിലെ മുസ്ലീംലീഗ്‌ സ്ഥാനാർഥി കെ ചിത്രയുടെ വീട്ടിൽനിന്നുമാണ് കിറ്റുകൾ പിടിച്ചെടുത്തത്‌. സംഭവത്തിൽ കേസെടുത്തു.

ആയിരംരൂപവരുന്ന കിറ്റുകൾ ചുങ്കത്തെ സൂപ്പർമാർക്കറ്റിൽനിന്നും ഓട്ടോയിൽ സ്ഥാനാർഥിയുടെ വീട്ടിലെത്തിക്കുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കോൺഗ്രസ്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ആന്റണി തണ്ണിക്കോടന്റെ വാഹനത്തിലായിരുന്നു കിറ്റ് കൊണ്ടുപോയത്.

രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധി വാദ്രയും മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇതേ വാർഡിൽ യുഡിഎഫുകാർ കിറ്റ്‌കൊടുത്ത്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.

Advertisment