വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു

New Update
1515254-untitled-1

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

Advertisment

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വീഴ്ചയിലാണ് പരിക്ക്. ഇവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

Advertisment