ഞാൻ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്, സിബിഐ വന്നാലും കുഴപ്പമില്ല;വി.ഡി സതീശൻ

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

New Update
 v d sateeshan 11

വയനാട്: പുനർജനി കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജിലന്‍സ് ശിപാർശക്കുള്ള നടപടിയെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്, തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ വരും.

Advertisment

വാർത്ത മാത്രമാണ് ഇപ്പോൾ പുറത്ത് വന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞ കാര്യങ്ങൾ ഉണ്ട്.

ഞാൻ അത് അഭിമാനത്തോട് കൂടിയാണ് എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്'. വി.ഡി സതീശന്‍ പറഞ്ഞു.

'നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു.ഏത് രീതിയിൽ അന്വേഷിച്ചാണ് ഇത് നിലനിൽക്കില്ല. നൂറ് ശതമാനം കൃത്യമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നേരത്തെയും അന്വേഷണത്തിനോട് സഹകരിച്ചിട്ടുണ്ട്.

സിബിഐ വന്നാലും കുഴപ്പമില്ല.വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനിൽക്കില്ല.മാർച്ചിൽ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്'. സതീശന്‍ പറഞ്ഞു.

അതിനിടെ, വി.ഡി സതീശനെതിരായ അന്വേഷണ ശിപാർശയിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രതികരിച്ചു.

വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചു പണം ഉപയോഗിച്ചതാണ് കേസ്.

സിബിഐ അന്വേഷണം എല്ലാത്തിന്റെയും അവസാന വാക്കാമെന്ന് കരുതാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

പുനർജനി കേസിലാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തിട്ടുള്ളത്. വിദേശ ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ. 

പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

 ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. വിജിലന്‍സ് അന്വേഷണത്തിലാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നത്.

 കൂടാതെ നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ചട്ടം 41 പ്രകാരം നിയമസഭാ സ്പീക്കര്‍ക്ക് നടപടിയെടുക്കാമെന്നും ശിപാര്‍ശയിലുണ്ട്

Advertisment