/sathyam/media/media_files/2026/01/04/img224-2026-01-04-23-04-45.png)
വയനാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ ഏറ്റവു കുറഞ്ഞത് 85 സീറ്റിന്റെ മിന്നും ജയം സ്വന്തമാക്കുമെന്ന് കെപിസിസി. ബത്തേരിയിൽ നടക്കുന്ന കെപിസിസിയുടെ നേതൃത്വ ക്യാമ്പ് - ലക്ഷ്യ 2026 ആണ് കണക്കുകൾ നിരത്തി നേതാക്കൾ അവകാശവാദങ്ങൾ ഉയർത്തിയത്.
മേഖല തിരിച്ചുകൊണ്ടുള്ള കണക്കുകളാണ് ക്യാമ്പിൽ നേതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. മലപ്പുറം പത്തനംതിട്ട വയനാട് ജില്ലകളിൽ സമ്പൂർണ്ണ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഉത്തര കേരളത്തിൽ ആകെയുള്ള 48 സീറ്റിൽ 34 സീറ്റും യുഡിഎഫ് സ്വന്തമാക്കും എന്ന് കെപിസിസി ഉറപ്പിച്ചു കഴിഞ്ഞു. നാലിടത്ത് അട്ടിമറി വിജയവും നേടാനാവും എന്ന പ്രതീക്ഷയും കെപിസിസി കണക്കു കൂട്ടലുകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങൾ പൂർണമായും യുഡിഎഫിനു ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് 13 മണ്ഡലങ്ങളിൽ എട്ടെണ്ണവും യുഡിഎഫ് നേടും. ഇടതിന്റെ ഉരുക്കു കോട്ടയായ കണ്ണൂരിൽ 11 മണ്ഡലങ്ങളിൽ നാലു സീറ്റാണ് കെപിസിസി ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തും യുഡിഎഫ് വലിയ മേൽകോയ്മ പ്രതീക്ഷിക്കുന്നില്ല 14 മണ്ഡലങ്ങളിൽ നാല് സീറ്റാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
ശബരിമല വിഷയം ഉയർന്നു നിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ വയനാടും ഇക്കുറി പൂർണമായും യുഡിഎഫിനൊപ്പം നിലകൊള്ളും.
ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം 14 മണ്ഡലങ്ങളിൽ നിന്നായി 4 സീറ്റി വിജയിക്കാനാവും എന്നാണ് യുഡിഎഫ് പ്രതീക്ഷ. കൊല്ലത്ത് 11 മണ്ഡലങ്ങളിൽ നിന്നും എഴും, പത്തനംതിട്ടയിൽ അഞ്ച് മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫ് നേടും.
ആലപ്പുഴയിൽ 9 മണ്ഡലങ്ങളിൽ നാലും, കോട്ടയത്ത് 9 മണ്ഡലങ്ങളിൽ അഞ്ചും, ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിൽ നാലും, എറണാകുളത്ത് 14 മണ്ഡലങ്ങളിൽ പന്ത്രണ്ടും, തൃശൂരിൽ 13 മണ്ഡലങ്ങളിൽ ആറും യുഡിഎഫിനോപ്പം നിൽകുമെന്നാണ് വിലയിരുത്തൽ.
പാലക്കാട് പന്ത്രണ്ട് മണ്ഡലങ്ങളിൽ അഞ്ചും, മലപ്പുറത്ത് 16 മണ്ഡലങ്ങളിൽ പതിനാറും, കോഴിക്കോട് 13 മണ്ഡലങ്ങളിൽ എട്ടും, വയനാട് 3 മണ്ഡലങ്ങളിൽ മൂന്നും കണ്ണൂർ 11 മണ്ഡലങ്ങളിൽ നാലും, കാസർകോട് അഞ്ച് മണ്ഡലങ്ങളിൽ മൂന്നും സീറ്റുകൾ യുഡിഎഫ് സ്വന്തമാക്കുമെന്ന് കെപിസിസി വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us