/sathyam/media/media_files/2026/01/07/bjp-congress-2026-01-07-16-48-37.png)
വയനാട്: പുൽപ്പള്ളിയിൽ ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ഡിസിസി നിർദേശം അനുസരിച്ചാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്ണൻ എന്നിവരാണ് രാജിവെച്ചത്.
ഇരുവരും ബിജെപി പിന്തുണയോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി - യുഡിഎഫ് ധാരണയിൽ മുസ്‌ലിം ലീഗ് പ്രതിഷേധിച്ചിരുന്നു. ഇന്ന് നടക്കുന്ന ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനും തീരുമാനിച്ചു.
വാർഡ് മെമ്പർ ലെസ്ന മുനീറിനോടാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ നേതാക്കൾ നിർദേശം നൽകിയത്. ഇന്നലെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തരഞ്ഞെടുപ്പിൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികൾ ബിജെപി സഹായത്താൽ യുഡിഎഫ് വിജയിച്ചിരുന്നു.
കോൺഗ്രസ് വാർഡ് അംഗങ്ങളാണ് ബിജെപി സഹായത്താൽ വിജയിച്ചത്. പുൽപ്പള്ളി പഞ്ചായത്തിൽ ഒമ്പത് സീറ്റുകളുള്ള എൽഡിഎഫാണ് വലിയ ഒറ്റകക്ഷി.
യുഡിഎഫിന് എട്ട് സീറ്റുകളും ബിജെപിക്ക് നാല് സീറ്റുകളും നേടിയിരുന്നു. ബിജെപിയുടെ വോട്ട് ഉൾപ്പെടെ 12 വോട്ടുകൾക്കാണ് സ്റ്റാൻഡിങ് കമ്മിറ്റി യുഡിഎഫ് പിടിച്ചെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us