വയനാട്ടിൽ ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം ഒഴിവായത് വലിയ അപകടം

വയറ്റിലെ ശക്തമായ അസിഡിക് പ്രവർത്തനത്തിന്റെ ഫലമായി ബാറ്ററികൾ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. 

New Update
img(336)

ബത്തേരി: വയനാട് ബത്തേരിയിൽ ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വിഴുങ്ങുകയായിരുന്നു. 

Advertisment

കുട്ടി ബാറ്ററികൾ വിഴുങ്ങുന്നത് കണ്ട വീട്ടുകാർ ഉടനെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ എത്തിച്ചു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണയുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പി നടപടിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്.


ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. വയറ്റിലെ ശക്തമായ അസിഡിക് പ്രവർത്തനത്തിന്റെ ഫലമായി ബാറ്ററികൾ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. 


അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും, അത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കുമായിരുന്നു എന്നും ഡോ. സൂര്യനാരായണ പറഞ്ഞു.

സമയബന്ധിതമായ ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഉദര - കരൾ രോഗവിഭാഗത്തിലെ ഡോ. അദീൽ, ഡോ. അഞ്ജന എന്നിവരും ഈ ചികിത്സയിൽ

Advertisment