ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി പരിധി ഉയർത്തണമെന്ന് പ്രിയങ്ക ഗാന്ധി എംപി; സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്ക് പ്രിയങ്ക ഗാന്ധി എംപി കത്തയച്ചു; ക്ഷീരകർഷകരുമായി നേരത്തെ എംപി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

ക്ഷീരകർഷകരുമായി നേരത്തെ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. കന്നുകാലികളുടെ തീറ്റയുടെ വില ഉൾപ്പടെ ഭീമമായ ഉദ്പാദന ചിലവ് കർഷകർക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി കത്തിൽ പറഞ്ഞു. 

New Update
priyanka gandhi j chinju rani
Listen to this article
0.75x1x1.5x
00:00/ 00:00

കല്പറ്റ: സംസ്ഥാന സർക്കാർ ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് നൽകുന്ന സബ്‌സിഡിയുടെ പരമാവധി പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. 

Advertisment

ക്ഷീരകർഷകരുമായി നേരത്തെ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. കന്നുകാലികളുടെ തീറ്റയുടെ വില ഉൾപ്പടെ ഭീമമായ ഉദ്പാദന ചിലവ് കർഷകർക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി കത്തിൽ പറഞ്ഞു. 

വയനാട്ടിലെ ആവശ്യത്തിന് മാത്രം മൂവായിരം ഹെക്ടർ കാലിത്തീറ്റ കൃഷി ചെയ്യേണ്ട സാഹചര്യമുള്ളപ്പോൾ നിലവിൽ 1800 ഹെക്ടർ മാത്രമാണ് കൃഷി ചെയ്യുന്നത്. കാലിത്തീറ്റ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നത് ചിലവ് വർദ്ധിപ്പിക്കുകയും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. 


അൻപത് രൂപ ഉദ്പാദന ചിലവുള്ളപ്പോൾ പാൽ സംഭരിക്കുന്നത് 47 മുതൽ 48 രൂപ വരെ നിരക്കിലാണെന്ന് പ്രിയങ്ക ഗാന്ധി എംപി കത്തിൽ പറഞ്ഞു. കൂടാതെ വയനാട്ടിൽ വന്യമൃഗ ശല്യവും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 


നിലവിൽ പച്ചപ്പുല്ലിന് കിലോഗ്രാമിന് 3 രൂപയും ഉണക്കപുല്ലിന് 4 രൂപയും സബ്‌സിഡി നൽകുന്നുണ്ടെങ്കിലും വ്യക്തിഗത കർഷകന് 5000 രൂപയും ക്ഷീര സഹകരണ സംഘങ്ങൾക്ക് ഒരു ലക്ഷം രൂപയും ഉയർന്ന പരിധി നിശ്ചയിച്ചിട്ടുള്ളത് ഉയർത്തേണ്ടതുണ്ട് എന്ന് പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു. ഇത് ഉദ്പാദന ചിലവ് കുറയ്ക്കാനും കർഷകർക്ക് മത്സരക്ഷമത കൈവരിക്കാനും സഹായകമാവും. 

കാലിത്തീറ്റ കൃഷിക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനുള്ള ഇടപെടലും സർക്കാർ നടത്തണമെന്നും ക്ഷീര സഹകരണ സ്ഥാപനങ്ങൾക്കും കർഷകർക്കും ജിഎസ്ടി ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ ചാർട്ടർഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമോ മറ്റ് ക്രമീകരണങ്ങളോ ഏർപ്പെടുത്തണമെന്നും പ്രിയങ്ക ഗാന്ധി എം.പി കത്തിൽ ആവശ്യപ്പെട്ടു.

Advertisment