/sathyam/media/media_files/vr5io90ZevuxoLAgK3jZ.jpg)
വയനാട്: മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ ജില്ലയിൽ കനത്ത പരിശോധന. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള എല്ലാ മേഖലകളിലുമാണ് പരിശോധന നടക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ ​സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മലയോര ​ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെന്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന.
മക്കിമലക്ക് സമാനമായി മാറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടക്കുന്നത്. കേസ് ഉടൻ എൻഐഎ ഏറ്റെടുക്കുമെന്നാണ് വിവരം.
കുഴിബോംബ് കണ്ടെത്തിയ കുടക്കാടിന് പുറമേ കമ്പമല, മേലെതലപ്പുഴ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ്, തണ്ടർ ബോൾട്ട്, വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച നായകളും സംഘത്തോടൊപ്പമുണ്ട്.
അത്യാധുനിക ഉപകരണങ്ങളും പരിശോധനക്ക് ഉപയോ​ഗിക്കുന്നു. കബനിതലത്തിൽ നാല് മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സിപി മൊയ്തീനാണ് കമാൻഡർ. മാവോയിസ്റ്റുകൾക്ക് പ്രാദേശിക സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രദേശവാസികൾക്ക് ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us