New Update
/sathyam/media/media_files/2024/10/23/HMtEqk9vtVvUCwg6khdn.jpg)
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും. നാളെ വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി . എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് വണ്ടൂർ ,ഏറനാട് മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
Advertisment
അതേസമയം പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ അടുത്തഘട്ടത്തിലേക്ക് എല്‍ഡിഎഫ് കടന്നു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കൺവെൻഷനുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ടുകൊണ്ടുള്ള പ്രചാരണം തുടരുകയാണ്.