മുണ്ടക്കയത്ത് പുലിയെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തി, വനപാലകർ പരിശോധന നടത്തി

New Update
2506571-leopard-body-14022025

മുണ്ടക്കയം: കൂട്ടിക്കലിൽ പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.

Advertisment

പൊതുകത്ത് പി.കെ. ബാബുവിന്‍റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്.

സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.

Advertisment