വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് 126 പേർ; ജനകീയ തെരച്ചിൽ ഇന്നും, ക്യാമ്പിലുള്ളവരും ദുരന്തമുഖത്തേക്ക്

New Update
wayanad4

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.

Advertisment

പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരും പങ്കുച്ചേരും. എട്ടുമണിയോടെ തെരച്ചിൽ ആരംഭിക്കും. രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തെരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. പുഴയുടെ ഭാ​ഗങ്ങളിൽ സേന തെരച്ചിൽ നടത്തും.

Advertisment