മുണ്ടക്കൈ ദുരന്തം, വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം, മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും

New Update
wayanad-2-1

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. കൽപ്പറ്റയിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

Advertisment

ദുരന്തത്തില്‍ ഇതുവരെ 264 പേരാണ് മരിച്ചത്. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു.191 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

 

 

Advertisment