വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നതിനായി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവര്‍ത്തനങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലയെ അറിയിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ മഴക്കെടുതിയാണ് വയനാട്ടില്‍ സംഭവിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കാണാതാവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹകരണങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ആര്‍പി ഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ. രാജീവ്‌മേനോനും എല്ലാ വിധ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം സാധ്യമായ എല്ലാ രീതിയിലും ഏകോപിപ്പിക്കുമെന്ന് ഡോ.രാജീവ്‌മേനോന്‍ അറിയിച്ചതായി ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാണ് വയനാട്ടില്‍ നടന്നത്. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി പൂര്‍ണ്ണമായും ഒലിച്ചുപോയിട്ടുണ്ട്.
ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ അകപ്പെട്ടതിന്റെ നടുക്കത്തില്‍ ഉള്ളുലയ്ക്കുന്ന കരച്ചിലുകളാണ് ദുരന്തഭൂമിയില്‍ നിന്നും കാണുന്നതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ എത്രയും പെട്ടെന്ന് മാറ്റണം. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്നത് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അവിടുത്തെ ജനങ്ങള്‍ക്കായുള്ള അടിയന്തര സഹായവും നമ്മള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
41 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. കേരളത്തെ നടുക്കിയ വലിയൊരു ദുരന്തമാണ് ഇന്നലെ നടന്നത്. മുണ്ടകൈ ഗ്രാമം പൂര്‍ണമായും ഒലിച്ച് പോയാതായാണ് മനസ്സിലാകുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിധ സഹകരണവും ആര്‍പി ഐ നടത്തുമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ഉടനെ തന്നെ വിഷയത്തില്‍ കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് ഇതുവരെ അറിയാന്‍ സാധിച്ചത്.
വന്‍ മരങ്ങളും പാറകളും മണ്ണും പുഴയില്‍ നിറഞ്ഞൊഴുക്കുകയാണ്. ഇനിയും എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ചൂരല്‍ മല പാലം പൂര്‍ണമായി തകര്‍ന്നത് കൊണ്ട് തന്നെ മുണ്ടക്കൈ പ്രദേശത്തേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് സാധിക്കുന്നില്ലെന്നാണ് അറിയാനായത്. ദുരന്തമുഖത്ത് എത്തിപെടാന്‍ ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്രസംഘം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ ഇടപെടലും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായാകമാണെന്നും അവരുടെ ഏകോപനവും രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായമേകുന്നുണ്ടെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.