മദര്‍ തെരേസയുടെ ആശ്രമത്തിൽ സേവനം ചെയ്തത് ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി. രാജീവ് ഗാന്ധിയുടെ മരണ ശേഷം മദര്‍ തന്റെ വീടു സന്ദര്‍ശിക്കുകയും തലയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തനിക്കു കൈയിൽ കൊന്ത സമ്മാനിച്ചാണ് മദർ മടങ്ങിയത്. പിന്നീട് മദറിന്റ ആശ്രമത്തിൽ കുട്ടികളെ പഠിപ്പിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ശൗചാലയം വൃത്തിയാക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന് തുറന്നു പറഞ്ഞു പ്രിയങ്ക

മദര്‍ മുറിയിലേക്കു കടന്നു വന്ന് എന്റെ തലയില്‍ കൈവെച്ചു, പിന്നീട്  കൈയ്യില്‍ ഒരു ജപമാലയും തന്നതിനു ശേഷമാണു തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മദര്‍ തന്നെ ക്ഷണിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

New Update
mother teresa priyanka gandhi
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട്:മദര്‍ തെരേസയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു പ്രിയങ്കാ ഗാന്ധി. വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു പ്രിയങ്ക ഗാന്ധി മദര്‍ തെരേസയുമായി കണ്ടുമുട്ടിയ ഹൃദയ സ്പര്‍ശിയായ കഥ പങ്കുവെച്ചത്.

Advertisment

പ്രിയങ്കയുടെ വാക്കുള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ഇതിനോടകം സാമാഹ്യ മാധ്യങ്ങളില്‍ വന്‍ സ്വീകാര്യയുമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. 


തന്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു മാസങ്ങള്‍ക്കു ശേഷമാണു മദര്‍ തന്റെ വീട് സന്ദര്‍ശിച്ചത്. അന്നു നിരാലംബര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നോട് മദര്‍ ആവശ്യപ്പെട്ടതായും പ്രിയങ്ക പറഞ്ഞു.


തനിക്ക് 19 വയസുള്ളപ്പോഴായിരുന്നു അത്. എന്റെ പിതാവ് മരിച്ചു 6 - 7 മാസങ്ങള്‍ക്കു ശേഷമായിരുന്നു മദറിന്റെ സന്ദര്‍ശനം. എന്റെ അമ്മയെ കാണാനായാണു മദര്‍ വീട്ടില്‍ എത്തിയത്. അന്ന് എനിക്ക് കടുത്ത പനി ബാധിച്ചിരുന്നതിനാല്‍ മുറിക്കു പുറത്തു പോകാന്‍ സാധിച്ചിരുന്നില്ല.

പക്ഷ, മദര്‍ മുറിയിലേക്കു കടന്നു വന്ന് എന്റെ തലയില്‍ കൈവെച്ചു, പിന്നീട്  കൈയ്യില്‍ ഒരു ജപമാലയും തന്നതിനു ശേഷമാണു തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മദര്‍ തന്നെ ക്ഷണിച്ചതെന്നും പ്രിയങ്ക പറഞ്ഞു.


ആ സംഭവം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ മദറിന്‍റെ ആശ്രമത്തില്‍ സഹോദരിമാര്‍ക്കൊപ്പം ജോലി ചെയ്തു. കൊച്ചു കുട്ടികള്‍ക്കു ഹിന്ദിയും ഇംഗ്ലീഷുമൊക്കെ പറഞ്ഞു കൊടുക്കുന്നതൊക്കെയായിരുന്നു എന്റെ ജോലി. 


ഒപ്പം ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ശൗചാലയം വൃത്തിയാക്കി, ഭക്ഷണം പാകം ചെയ്തു അവരില്‍ ഒരാളായി ജീവിച്ചു. അവരുടെ വേദന എന്താണെന്നും ഒരു സമൂഹം എങ്ങനെ പിന്തുണയ്ക്കുമെന്നും ഞാന്‍ മനസിലാക്കിയെന്നും പ്രിയങ്ക പങ്കുവെച്ചു.

Advertisment