അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്കൂളുകളിലെ 614 വിദ്യാർത്ഥികളാണ് നാളെ മേപ്പാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂളിലെത്തുക.
വിദ്യാർത്ഥികൾക്ക് വാഹന സൗകര്യമുൾപ്പെടെ എല്ലാ മുൻ കരുതലുകളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അധ്യയന വർഷം യാതൊരു കാരണവശാലും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താത്ക്കാലിക സൗകര്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.