മാനന്തവാടി: വയനാട് കർഷകന്റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ദൗത്യംഇന്ന് പുനരാരംഭിക്കും. ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തിൽ കാട്ടാന നിലയുറപ്പിച്ചതായാണ് സൂചന. വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടിൽ നിരീക്ഷണം തുടർന്നിരുന്നു.. സാഹചര്യം അനുകൂലമായാൽ പുലർച്ചെ സംഘം പുലർച്ചെ തന്നെ ആനയെ മയക്കുവെടി വെച്ചേക്കും.