വയനാട് കളക്ടറുടെ ഫോട്ടോ ഡിപി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ചോദിച്ചതായി പരാതി

New Update
wayanad

കൽപ്പറ്റ: c. കളക്ടർ ഡി.ആർ മേഘശ്രീയുടെ ഫോട്ടോ ഡിപി ആക്കിയാണ് വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ചോദിച്ചത്. 

Advertisment

ഇത് ശ്രദ്ധയിൽ പെട്ട കളക്ടർ സൈബർ പോലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നമ്പർ എന്നാണ് പോലീസിന് കിട്ടിയ സൂചന. വ്യാജന്മാർക്ക് പൂട്ടിടാൻ കളക്ടർ നേരിട്ട് ഫേസ്ബുക്കിൽ ജാഗ്രത കുറിപ്പിട്ടു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈൽ ഫോട്ടോ ഡി പി ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക.

സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കർശന നടപടി കൈക്കൊള്ളും. വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാൽ, ഉടനെ സൈബർ പൊലീസിൽ പരാതി നൽകുക.

നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.    

Advertisment