തുടർച്ചയായ മൂന്നാം ദിനവും കടുവയുടെ ആക്രമണം. പരിശോധന ശക്തമാക്കി വനം വകുപ്പ്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടും

ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
TIGER WAYANAD

വയനാട്: അമരക്കുനിയിൽ കടുവയുടെ ആക്രമണം. തുടർച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം ഉണ്ടായത് പ്രദേശവാസികളിൽ ഭിതി പടർത്തിയിട്ടുണ്ട്.  തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് ഇന്നലെ കടുവ കൊന്നത്. 

Advertisment

ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

ഇന്നലെ ഊട്ടി കവല പ്രദേശത്ത് തെർമൽഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെയാണ് കടുവയുടെ ആക്രമണം.

കടുവ ആടിനെ ആക്രമിച്ചു കൊന്ന തൂപ്രയിലെ ചന്ദ്രന്റെ വീടിന്റെ പരിസരത്ത് കൂട് സ്ഥാപിക്കും. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവർഗദ്ധ സ്വദേശി കേശവന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്.

കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം.

Advertisment