വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

New Update
kalpetta

കല്‍പ്പറ്റ: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാല്‍പ്പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

2023 മുതലാണ് പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. മകള്‍ക്ക് വിവാഹാലോചനയുമായാണ് വര്‍ഗീസ് എത്തിയത്. 2023 ഏപ്രിലില്‍ മകളുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്ന് താന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വര്‍ഗീസ് എത്തി പീഡിപ്പിച്ചത്.

തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും ഇയാള്‍ മറയാക്കി. സുഹൃത്തായ മന്ത്രവാദി നല്‍കിയതാണെന്നു പറഞ്ഞ് വര്‍ഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യില്‍കെട്ടി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

കര്‍ണാടകയിലെ ഏതോ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വര്‍ഗീസ് പറഞ്ഞത്. തന്നെ കൊല്ലാന്‍ സ്വാമി പറഞ്ഞതായും ഈയിടെ വര്‍ഗീസ് അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ മരിച്ചാല്‍ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്ന് വര്‍ഗീസ് പറഞ്ഞതോടെയാണ് മകളെ വിവരം അറിയിച്ചത്.

മകള്‍ എത്തിയശേഷമാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി ഒത്തു തീര്‍പ്പാക്കാമെന്നും 6000 രൂപ നല്‍കാമെന്നും അറിയിച്ച് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു. സംഭവത്തില്‍ തിരുനെല്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment