ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2025/01/23/rxiv5qgCz5u99S8jExyc.jpg)
വയനാട്: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്വേണ്ടി സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ഹാജരാകും.
Advertisment
ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിലാണ് സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ എംഎല്‍എ ഹാജരാകുന്നത്.
ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവരെ മൂന്ന് ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.എംഎല്‍എ ആയതിനാൽ ബാലകൃഷ്ണന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ അദ്ദേഹത്തിൻ്റെ സൗകര്യം കൂടി പരിഗണിക്കാനായിരുന്നു കോടതി നിർദേശം. ആത്മഹത്യാപ്രേരണ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us