/sathyam/media/media_files/2025/01/24/6ClHILvAtLENDfIYx82Z.jpg)
കൽപറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലി വനമേഖലയിലെ രാധ(45)യെ കൊലപ്പെടുത്തിയ കടുവയെ വെടിവയ്ക്കാൻ ഉത്തരവ് കൊടുത്തെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ആവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മന്ത്രി ഒ ആർ കേളുവും പറഞ്ഞു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയർ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയിൽ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്.
ഈ സാധ്യതകൾ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.
ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്. എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തിൽ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.
സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെയാണ് കടുവയെ വെടിവെച്ച് കൊല്ലാൻ വനംമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us