കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം. പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും.ഫെൻസിങ് നടപടി വേഗത്തിലാക്കും: ഒആർ കേളു

കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്ന കാര്യം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു.

New Update
tiger attack wayanad o r  kelu

കൽപ്പറ്റ: കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപ നൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു. 

Advertisment

കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്ന കാര്യം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു.


മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആർആർടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടുവ ഈ പരിസരത്ത് തന്നെ കാണാൻ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെൻസിങ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും.

ടെണ്ടർ നടപടികളിൽ താമസം വന്നാൽ ജനകീയ അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment