New Update
/sathyam/media/media_files/2025/01/26/VrmXcA1ZZNfolXjeTSWo.jpg)
മാനന്തവാടി: മാനന്തവാടിയിലെ കടുവ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗം. വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11ന് വയനാട് കളക്ടറേറ്റിൽ ആണ് യോഗം.
Advertisment
ജില്ലാ കളക്ടർ, പോലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നത തല യോഗത്തിൽ പങ്കെടുക്കും. കടുവക്കായി ഇന്നും തെരച്ചിൽ തുടരും.
ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘമാണ് തെരച്ചിൽ നടത്തുക. പ്രദേശത്തു 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. ഇന്നലെ കടുവയെ കണ്ട മേഖലയിൽ ആർആർടി സംഘം പ്രത്യേക പരിശോധന നടത്തും.
അതേസമയം ഇന്നലെ പ്രദേശത്തു സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവ ഏതു ഡാറ്റ ബേസിൽ ഉൾപ്പെട്ടതാണെന്നു തിരിച്ചറിയാനുള്ള നടപടികളും തുടരുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us