വയനാട്: ആളെക്കൊല്ലി കടുവയെ കണ്ടെത്താനുളള സ്പെഷ്യൽ ഓപറേഷൻ തുടങ്ങി. അതിരാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു.
കടുവ പിലാക്കാവ് മലയടിവാരത്തില്‍ ഉണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പിലാക്കാവ് കേന്ദ്രീകരിച്ചാണ് അതിരാവിലെ തിരച്ചില്‍ ആരംഭിച്ചത്.
ഇന്നലെ ദൗത്യസംഘത്തിന് നേര്‍ക്ക് കടുവ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ നടത്തുന്നത്.
12 പേരടങ്ങുന്ന നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തിയാൽ ഉടൻ വെടിവെച്ചു കൊല്ലാനാണ് ഉത്തരവ് നൽകിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി തിരച്ചിൽ നടത്തുന്ന ദൗത്യസംഘത്തിൽ ഷാർപ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ.