വയനാട്: വയനാട്ടില്‍ കടുവ ഭീതി ഒഴിയും മുമ്പെ പുലിയുടെ ആക്രമണം. മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സ്വകാര്യ എസ്‌റ്റേറ്റില്‍ വെച്ചാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ക്കേറ്റ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയായ വിനീതിനെ പൊടുന്നനെ ചാടി വീണ് പുലി ആക്രമിക്കുകയായിരുന്നു.
പുലിയുടെ നഖം കൊണ്ടാണ് പരിക്കേറ്റിിക്കുന്നത്. പുലിയാണ് ആക്രമിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയായ പറ്റാനി എസ്റ്റേറ്റിലെ തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്.