വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന് പൊലീസ്.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ നടത്തുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളിൽ സുൽത്താൻബത്തേരി പൊലീസാണ് അന്വേഷണം നടത്തുക.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. അതേസമയം, വിഷയത്തിൽ ദുരൂഹത ആരോപിച്ച് സിപിഐഎം ബത്തേരി ഏരിയ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.