നടുറോഡിൽ കാട്ടാനയിറങ്ങി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരി. സംഭവം വയനാട്ടിൽ

വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു

New Update
wayanad elephant

കല്പറ്റ: വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാനയിറങ്ങി. തലനാരിഴയ്ക്ക് സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരി മുർഷിദയാണ് രക്ഷപ്പെട്ടത്. നൈറ്റ് ‍ഡ്യൂട്ടിക്കായി പോകവേയാണ് മുർഷിദ കാട്ടാനയുടെ മുൻപിൽ പെട്ടത്.
 
വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മുർഷിദ രക്ഷപ്പെട്ടു. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി. അപൂർവമായി ആന പ്രദേശത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Advertisment
Advertisment