ജില്ലയിൽ ദിനംപ്രതി വന്യജീവി ആക്രമണങ്ങൾ പെരുകുന്നു. നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പിണറായി സർക്കാർ. വയനാട് ജില്ലയിൽ വ്യാഴാഴ്ച്ച യുഡിഎഫ് ഹർത്താൽ

ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

New Update
9878

മാനന്തവാടി: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

Advertisment

ദിവസേനയെന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ.


രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. 


അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.

43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തിൽ വയനാട്ടിൽ മരിച്ചത്.


രണ്ടുദിവസത്തിനിടെ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം.


ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.

Advertisment