കഴുത്തിൽ അസ്വാഭാവികമായ മുറിവ്. യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി

കഴുത്തിൽ അസ്വാഭാവികമായ മുറിവോടെ ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

New Update
kerala police2

വയനാട്: വയനാട് കമ്പളക്കാട് സ്വദേശി സഫുവാനയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. വെള്ളിയാഴ്ച രാവിലെയാണ് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതി മരിച്ചത്.

Advertisment

കഴുത്തിൽ അസ്വാഭാവികമായ മുറിവോടെ ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 


യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് സഹോദരൻ കമ്പളക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 


മൃതദേഹം നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

Advertisment