മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. സ്ഥലത്ത് സംഘർഷം

ജില്ലാ കളക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാതെ പിന്മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു

New Update
wayanad strike

വയനാട്: മുണ്ടക്കൈയിൽ കുടിൽ കെട്ടി സമരക്കാരെ തടഞ്ഞ് പൊലീസ്. ദുരന്ത ഭൂമിയിൽ സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.

Advertisment

ഇന്ന് പുറത്തിറങ്ങിയ രണ്ടാം പട്ടികയിൽ പോലും പേരില്ലെന്നും ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടിട്ടും സർക്കാർ പോലും തഴയുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധത്തിൽ പൊലീസ് സംഘർഷമുണ്ടായി. 

ജില്ലാ കളക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാതെ പിന്മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു

Advertisment