നൊമ്പരമായി പുഞ്ചിരിമട്ടം,അവശേഷിക്കുന്നത് ഏതാനും വീടുകൾ മാത്രം, കാണാതായത് 26 പേരെ-

New Update
wayanad landslide

വയനാടൻ പ്രകൃതി സൗന്ദര്യത്തിന്റെ നേർചിത്രമായിരുന്നു പുഞ്ചിരിമട്ടം എന്ന ഗ്രാമം. എന്നാൽ ഇപ്പോഴത് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എല്ലാ ഭീകരതയും പേറുന്ന ഇടമായി മാറിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡിന്റെ വലിയൊരു ഭാഗം തകർന്നുപോയിട്ടുണ്ട്. ധാരാളം വീടുകളുണ്ടായിരുന്ന ഇവിടെ ഏതാനും വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്.

സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നാണ് ഇവിടെ ബാക്കിയായവരുടെ ആവശ്യം. 26 പേരെയാണ് ഈ പ്രദേശത്തുനിന്ന് കാണാതായിട്ടുള്ളത്. അവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഭീകരദുരന്തത്തിൽ ഒരു ഗ്രാമം തന്നെ ഇല്ലാതായിപ്പോയതിന്റെ നേർസാക്ഷ്യമാണ് ഇന്ന് പുഞ്ചിരിമട്ടം.

Advertisment