New Update
/sathyam/media/media_files/2025/03/19/BVnztczNYgnkXevp6bKR.jpg)
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നൽകി. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്.
Advertisment
170 പേര്‍ വീടിനായും 65 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം കൈമാറിയത്. ആദ്യഘട്ട പട്ടികയിൽ പെട്ടവവർക്ക് സമ്മതപത്രം നൽകാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ മാത്രം 113 പേരാണ് സമ്മതപത്രം നൽകിയത്.
നേരത്തെ 10 സെൻറ് ഭൂമിയോ 40 ലക്ഷമോ എന്ന ആവശ്യം ഉന്നയിച്ച് സമ്മതപത്രം നൽകാൻ ദുരന്തബാധിതർ വിസമ്മതിച്ചിരുന്നു.
എന്നാൽ സർക്കാർ അനുകൂല നിലപാട് എടുക്കുന്നില്ല എന്ന് കണ്ടതോടെ സമ്മതപത്രം നൽകാൻ ആക്ഷൻ കമ്മിറ്റികൾ ദുരന്തബാധിതരോട് ആവശ്യപ്പെടുകയായിരുന്നു. 2എ, 2ബി ലിസ്റ്റിലുള്ളവർക്ക് ചൊവ്വാഴ്ച മുതൽ സമ്മതപത്രം നൽകാനാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us