കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യചെയ്ത കേസ്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തു വരാന്‍ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ല. അഞ്ച് ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. 

New Update
KALPATTA POLICE STATION SUICIED

വയനാട്: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 

Advertisment

റിപ്പോര്‍ട്ട് എസ്പി ഉത്തര മേഖലാ ഡിഐജിക്ക് സമർപ്പിച്ചു. 


ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തു വരാന്‍ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ല. അഞ്ച് ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. 


അന്വേഷണത്തിനിടെ കോഴിക്കോട് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നും കൃത്യമായി നിരീക്ഷണം നടന്നില്ല എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.


അതേസമയം, ഗോകുലുന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. 


ഗോകുലിനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസുകാര്‍ വന്നപ്പോള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

Advertisment