/sathyam/media/media_files/2025/04/10/Fg2J7BVrxNtjjUkgvz7p.jpg)
വയനാട്: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നവീകരിച്ച ശാഖയുടെ ഉദ്‌ഘാടനം തലപ്പുഴയിൽ മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് സുദേവ് കുമാർ അധ്യക്ഷത വഹിച്ചു.
ബാങ്കിന്റെ എ ടി എം കൗണ്ടർ പഞ്ചായത്തംഗം പി എസ് മുരുകേശനും ക്യാഷ് കൗണ്ടർ വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് ജോണി വെളിയത്തും മൈക്രോ ബാങ്കിങ് യൂണിറ്റ് തലപ്പുഴ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് കെ വി സജനകുമാരിയും ഉദ്‌ഘാടനം ചെയ്തു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് റീജണൽ മാനേജർ സെജു എസ് തോപ്പിൽ, ഹെഡ് റീജണൽ മാർക്കറ്റിങ്ങ് ലിജിത്ത് ജോസ്, റീജണൽ ഹെഡ് ഓപ്പറേഷൻസ് പ്രവീൺ എസ് നായർ, ക്ലസ്റ്റർ ഹെഡ് ജോൺസൻ ജോർജ്, ക്ലസ്റ്റർ ഹെഡ് ഓപറേഷൻസ് രാജേഷ് രാമചന്ദ്ര അയ്യർ, റീജിയണൽ മാർക്കറ്റിങ്ങ് മാനേജർ സജിൻ പി.എസ്. എന്നിവർ സംസാരിച്ചു.