വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.
ഭൂമി ഏറ്റെടുക്കാന്‍ സർക്കാരിന് തടസമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നടപടി. ഏസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തി.
ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാമെന്നും, അതിനായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എസ്റ്റേറ്റിൽ എത്തി നോട്ടീസ് പതിച്ച് ഭൂമി ഏറ്റെടുത്തു. ഇന്ന് രാവിലെ മുതൽ യുഎൽസിസിയുടെ നേതൃത്വത്തിൽ സൈറ്റിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.