വയനാട് പുനരധിവാസം: ടൗൺഷിപ്പ് ഭൂമിയിൽ നെൽസൺ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഞായറാഴ്ച മുതൽ

കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ നിർമാണം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

New Update
estate

 കൽപ്പറ്റ: വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധം. നെൽസൺ എസ്റ്റേറ്റിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇന്ന് മുതൽ പ്രതിഷേധ സമരം ആരംഭിക്കുന്നത്. 

Advertisment

കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ നിർമാണം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ശനിയാഴ്ച മുതൽ ആയിരുന്നു നെൽസൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത് നിർമാണം തുടങ്ങിയത്. 

മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി രജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഇതിന് പുറമെ ഈ തുക കൂടി കെട്ടി വച്ച് ഭൂമി ഏറ്റെടുത്തത്.