വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ആടിനെ കടിച്ചു കൊന്നു

മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു

New Update
MALAPPURAM PULI

 വയനാട്: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.ഒരു ആടിനെ പുലി കടിച്ചുകൊന്നു.പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്.ഒരാടിന് കടിയേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.

Advertisment

മേഖലയിൽ കഴിഞ്ഞ ദിവസവും പുലി ഇറങ്ങിയിരുന്നു.വളർത്തുനായെ പുലി പിടിച്ചിരുന്നു.പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിൽ രണ്ടു കൂടുകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisment