ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2025/05/04/r2W6oL2opZDKcOSXKKDL.jpg)
വയനാട്: കോഴിക്കോട്–-കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കർണാടകം സ്റ്റേറ്റ് ആർടിസിയും കൽപ്പറ്റ–- ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
Advertisment
രണ്ട് വാഹനങ്ങളിലുമായി നാലുപേർക്ക് നിസ്സാര പരിക്കേറ്റു. ബസിന്റെ ഡ്രൈവർമാർ ഇരുന്ന ഭാഗമാണ് ഇടിച്ചത്.
സ്വകാര്യ ബസിന്റെ മുൻവശം പൂർണമായും തകർന്നു. ദേശീയപാതയിൽ അൽപ്പനേരം ഗതാഗത തടസ്സവുമുണ്ടായി. കൽപ്പറ്റ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us