New Update
/sathyam/media/media_files/2025/06/18/wayanad tunnel-0bb677bb.jpg)
വയനാട്: വയനാട് -തുരങ്ക പാതക്ക് പാരിസ്ഥിതിക അനുമതി നൽകിയുള്ള ഉത്തരവിറങ്ങി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഇന്നലെയാണ് ഉത്തരവിറക്കിയത്.
Advertisment
നൽകിയിരിക്കുന്ന ശുപാർശകളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ആനക്കാംപൊയിലിൽ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.
പരിസ്ഥിതി ലോല പ്രദേശമാണ്. അതിനാൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരിക്കണം നിർമാണം. പ്രകൃതിക്ക് ദോഷകരമായി ബാധിക്കാത്ത വിധമുള്ള പ്രവർത്തനമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ പറയുന്നു.
2134 കോടിയാണ് തുരങ്കപാതയുടെ നിർമാണ ചിലവായി കരുതിയിരിക്കുന്നത്. രണ്ട് കമ്പനികളാണ് തുരങ്കപാതയുടെ ടെൻഡർ എടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us