വയനാട്: ചുള്ളിയോട് ഏലക്കല്ലിൽ പുലിയെ കണ്ടതായി നാട്ടുകാർ. ശനി രാത്രി 11ഓടെ കോഴിഫാമിലേക്ക് വാഹനവുമായി വന്ന മൈലമ്പാറ സ്വദേശിയായ ഡ്രൈവറാണ് റബർതോട്ടത്തിൽ പുലിയെ കണ്ടതായി പറഞ്ഞത്.
വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ പുലി മുകളിലേക്ക് കയറിപ്പോവുകയായിരുന്നു എന്ന് ഡ്രൈവർ വ്യക്തമാക്കി.കവളമുക്കട്ട ചക്കിക്കുഴി വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രി പട്രോളിങ് നടത്തുമെന്നും ആവശ്യമെങ്കിൽ കാമറ സ്ഥാപിക്കുമെന്നും ചക്കികുഴി ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ പി അഭിലാഷ് പറഞ്ഞു. യാത്രക്കാരും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.