New Update
/sathyam/media/media_files/2025/07/09/1000668559-2025-07-09-19-42-35.webp)
വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്.
Advertisment
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചത്.
ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിയിരുന്നു.
പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ നിന്നുമാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us