വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ഫണ്ട് പിരിവ് കർശനമാക്കിയതില്‍ യൂത്ത് കോൺഗ്രസിൽ എതിർപ്പ്.
സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് വയനാട് ക്യാമ്പിലാണ് എതിർപ്പുയർന്നത്.
ഈ മാസം 31നകം രണ്ടര ലക്ഷം രൂപ അടക്കാൻ നിയോജകമണ്ഡലം കമ്മിറ്റികൾക്ക് രാഹുലിന്‍റെ നിർദേശമുണ്ടായി. തുടർന്ന് യൂത്ത് കോൺഗ്രസ്സ് വാട്സാപ് ഗ്രൂപ്പിൽ രാഹുലിനെതിരെ രൂക്ഷ വിമർശനമുണ്ടായി.
രാഹുൽ മാങ്കുട്ടത്തിലിന്‍റെ അടിമകളായി ജീവിക്കാൻ ആൺകുട്ടികളെ കിട്ടില്ലെന്നും നട്ടെല്ല് പണയം വെച്ചവരെ കിട്ടുമായിരിക്കും എന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശനം.