കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

സഹോദരങ്ങൾ കോഴിഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.

New Update
images(1393)

വാഴവറ്റ: വയനാട് കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. പൂവന്നിക്കുന്നേൽ അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഫാമിന് സമീപത്തെ വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

Advertisment

വെള്ളി രാവിലെ എട്ടോടെ കോഴിഫാമിൽ എത്തിയ ജോലിക്കാരനാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് കൽപ്പറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

സഹോദരങ്ങൾ കോഴിഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിൻ്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും അനൂപിൻ്റെ മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി മുട്ടിൽ സെക്ഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment