Advertisment

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ്. വയനാട്ടില്‍ പ്രിയങ്ക തരംഗം, പ്രിയങ്കയുടെ കുതിപ്പ് അറുപതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടി. ഇടത്തോട്ട് ചേര്‍ന്ന് ചേലക്കര

ചേലക്കര എല്‍ഡിഎഫിന് ഒപ്പമാണ്. യു ആര്‍ പ്രദീപ് ആണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.

New Update
election

പാലക്കാട്:  പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്നാമതെത്തി. ബിജെപിയുടെ ലീഡ് കുത്തനെ കുറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. അറുപതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രിയങ്കയുടെ കുതിപ്പ്.

Advertisment

ചേലക്കര എല്‍ഡിഎഫിന് ഒപ്പമാണ്. യു ആര്‍ പ്രദീപ് ആണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 5032 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് 8610 വോട്ടുകളും  ബിജെപി സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന് 5012 വോട്ടുകളും ലഭിച്ചു. പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ സ്ഥാനാര്‍ത്ഥി സുധീറിന് 589 വോട്ടുകള്‍ ലഭിച്ചു.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 62,016 വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 1228 വോട്ടുകള്‍ക്ക് മുന്നിലാണ്. 

Advertisment