വയനാട് ദുരന്തം; സിപിഎം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിൽനിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ് പദ്ധതികൾക്ക് സഹായം നൽകുമെന്നും എം.പിമാർ അറിയിച്ചു

New Update
wayanad landslide

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുക.

Advertisment

കെ. രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസൻ, എ.എ റഹീം, സു വെങ്കിടേശൻ, ആർ. സച്ചിദാനന്ദം എന്നിവരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക. എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിൽനിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ് പദ്ധതികൾക്ക് സഹായം നൽകുമെന്നും എം.പിമാർ അറിയിച്ചു

Advertisment