വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. ജില്ലാ പഞ്ചായത്ത്‌ തോമാട്ടുച്ചാൽ ഡിവിഷനിലേക്ക് മത്സരിക്കാനായിരുന്നു പത്രിക സമർപ്പിച്ചത്

കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജഷീർ പള്ളിവയൽ രം​ഗത്തെത്തിയിരുന്നു.

New Update
1511983-2-white

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നല്കിയ യൂത്ത് കോണ്ഗ്രസ് നേതാവ് ജഷീർ പള്ളിവയലിൽ പത്രിക പിൻവലിച്ചു.

Advertisment

ജില്ലാ പഞ്ചായത്ത്‌ തോമാട്ടുച്ചാൽ ഡിവിഷനിലേക്ക് മത്സരിക്കാനായിരുന്നു പത്രിക സമർപ്പിച്ചത്. കോൺഗ്രസ്‌ അനുനയ നീക്കം നടത്തിരിയിന്നു. ജഷീർ പള്ളിവയൽ ഡിസിസി ഓഫീസിൽ എത്തി ചർച്ച നട‍ത്തി. നേതാക്കൾ ഇടപെട്ടതോടെയാണ് പിന്മാറ്റം.

കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജഷീർ പള്ളിവയൽ രം​ഗത്തെത്തിയിരുന്നു. അടിത്തട്ടിലിറങ്ങി പണിയെടുക്കുന്നവർ ശത്രുക്കളാവുമെന്നാണ് പോസ്റ്റിലെ വിമർശനം. മേൽത്തട്ടിലിരുന്ന് കൈവീശിക്കാണിക്കുന്ന രാഷ്ട്രീയമാണ് ഉചിതമെന്നും പോസ്റ്റിൽ പറയുന്നു.

''നമ്മുടെ പാർട്ടിയിൽ അടിത്തട്ടിലിറങ്ങി പണിയെടുക്കരുത്. എടുത്താൽ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ...മേൽ തട്ടിൽ ഇരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം.

19 വർഷ ജീവിതനുഭവത്തിൽ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മൾ ചെയ്ത തെറ്റ്? ജയ് കോൺഗ്രസ്...ജയ് യുഡിഎഫ്...''- എന്നാണ് ജഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment