ദുരന്ത ഭൂമി സന്ദർശിക്കാൻ‌ രാഹുൽ ഗാന്ധി വായനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

New Update
Wayanad-Landslides-Rahul-Gandhi-likely-to-visit-Wayanad

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു.വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തിരുന്നു.

Advertisment