ചൂരൽമല ഉരുള്‍പൊട്ടല്‍: വയനാട്ടിൽ താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു; മരണം 117 ആയി, 47 പേരെ തിരിച്ചറിഞ്ഞു

New Update
mundakai landslide

കല്പറ്റ: വയനാട് ചൂരൽമല ഉരുള്‍പൊട്ടലിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ താൽക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു.

Advertisment

ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് വീതം ചുമതല നല്‍കാന്‍ നിര്‍ദേശം നല്‍കി.

രാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണം 117 ആയി ഉയർന്നു. ഇതിൽ 47 പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. 

Advertisment