New Update
/sathyam/media/media_files/kW4jOZ0aHPTTJZ3OV2g5.jpg)
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ആകെ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏകോപിത രക്ഷാദൗത്യത്തിന്റെ നേട്ടം കൊണ്ടാണ് ഇത്രയും പേരെ രക്ഷപ്പെടുത്താനായത്. 144 മൃതദേഹങ്ങളാണ് കണ്ടെത്തിയത്, 91 പേർ ചികിത്സയിൽ കഴിയുകയാണ്.
രക്ഷാദൗത്യം നിലവിൽ നല്ലരീതിയിൽ പുരോഗമിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവർക്ക് മതിയായ ചികിത്സ സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.