New Update
/sathyam/media/media_files/7oe4dqDK8ZWlErHhD9Rt.jpeg)
കൽപ്പറ്റ: മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനു വേണ്ട യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനായി കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം നാളെ വൈകീട്ടോടെ പൂര്‍ത്തിയാകും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മിക്കുന്ന താല്‍ക്കാലിക പാലം 190 അടി നീളമുള്ളതാണ്. കൂടാതെ ഈ പാലത്തിന് 24 ടണ്‍ ഭാരം വഹിക്കാനും ശേഷിയുണ്ടായിരിക്കും.
നീളം കൂടുതലായതിനാല്‍ പുഴയ്ക്കു മധ്യത്തില്‍ തൂണുകള്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. ദില്ലിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്.
ദില്ലിയില്‍ നിന്നും വിമാനം വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളില്‍ എത്തിക്കും.